താല്പര്യപത്രം ക്ഷണിച്ചു

 

കോഴിക്കോട് ജില്ലയിലെ എം എൽ എ മാരുടെ നിയോജകമണ്ഡല ആസ്തി വികസന പദ്ധതി, പ്രത്യേക വികസന നിധി എന്നിവയിലുൾപ്പെടുത്തി ജില്ലയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ലോ മാസ്റ്റ്, മിനിമാസ്റ്റ്, ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് സർക്കാർ ഉത്തരവ് നം 67/2021/ധന തീയതി ഏപ്രിൽ 28 ന് വിധേയമായി ഒരു വർഷത്തേക്ക് തയ്യാറുളള സർക്കാർ അംഗീകൃത അക്രഡിറ്റഡ് ഏജൻസികളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചുകൊളളുന്നു. സ്ഥാപിക്കേണ്ട ലൈറ്റുകളുടെ സ്പെസിഫിക്കേഷൻ അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണർ(ജനറൽ) കാര്യാലയത്തിൽ നിന്നും ഓഫീസ് സമയങ്ങളിൽ ലഭ്യമാകുന്നതാണ്. സ്പെസിഫിക്കേഷൻ പ്രകാരമുളള ലൈറ്റുകൾ സ്ഥാപിക്കുന്നതിന് എല്ലാ ചാർജ്ജുകളും (പി എം സി) നികുതികളും ഉൾപ്പെടെയുളള തുകയാണ് ക്വാട്ട് ചെയ്യേണ്ടത്.

താല്പര്യ പത്രങ്ങൾ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി നവംബർ 29 വൈകുന്നേരം 3 മണി. താല്പര്യ പത്രങ്ങൾ സമർപ്പിക്കുമ്പോൾ പൂർണ്ണമായ മേൽവിലാസത്തോടൊപ്പം ടെലഫോൺ(ലാന്റ് ഫോൺ ,മൊബൈൽ ഫോൺ)നമ്പർ,ഇ-മെയിൽ വിലാസം തുടങ്ങിയവ നിർബന്ധമായും രേഖപ്പെടുത്തണം. പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് അക്രഡിറ്റേഷൻ സംബന്ധമായി സർക്കാരിൽ നിന്നും ലഭിച്ചതും കാലയളവ് സംബന്ധിച്ചുമുളള രേഖകളും ഉളളടക്കം ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2371055

 

അപേക്ഷ ക്ഷണിച്ചു

 

 

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മതന്യൂനപക്ഷ വിഭാഗത്തിൽ (മുസ്ലീം, ക്രിസ്ത്യൻ)ഉൾപ്പെട്ടവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന വായ്പാ പദ്ധതി പ്രകാരം കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിൽ താമസിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കുന്നതാണ്. ഗ്രാമപ്രദേശങ്ങളിൽ 98000 രൂപ വരെയും നഗര പ്രദേശങ്ങളിൽ 12000 രൂപ വരെയും കൂടുംബ വാർഷിക വരുമാനമുളള മതന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. 6% പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് :0495 -2701800

 

 

ദീർഘാസുകൾ ക്ഷണിച്ചു

 

നരിക്കുനി സി.എച്ച്.സി ആശുപത്രിയിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരമുള്ള ഡെന്റൽ എക്സ് റേ യൂണിറ്റ് വിതരണം ചെയ്യുന്നതിന് ദീർഘാസുകൾ ക്ഷണിച്ചു. ടെൻഡർ ഫോറം നവംബർ 21ന് രാവിലെ 11 മണി മുതൽ വിൽപ്പന ആരംഭിച്ച് നവംബർ 24 വൈകിട്ട് 3 മണിക്ക് അവസാനിപ്പിക്കും. നവംബർ 30 വൈകിട്ട് മൂന്നുവരെ ടെൻഡർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് സ്ഥാപനവുമായി ബന്ധപ്പെടുക.

 

 

ലേലം ചെയ്യുന്നു

.

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധീകാര പരിധിയിലെ വളയം പോലീസ് സ്റ്റേഷൻ പൊളിച്ചു നീക്കുന്നതിനായി ഡിസംബർ 3 ന് രാവിലെ 11.30 മണിക്ക് വളയം പോലീസ് സ്റ്റേഷൻ പരിസരത്ത് പരസ്യമായി ലേലം ചെയ്യുന്നതിന് നിശ്ചയിച്ചിരിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് 0496 2523031

 

 

 

കോഴിക്കോട് ജില്ലയിലെ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയുടെ (ഉപജീവനത്തിനു വേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട പട്ടിക വർഗ്ഗക്കാർക്കായുളള പ്രത്യേക നിയമനം) (കാറ്റഗറി നം 92/2022,93/2022) തെരഞ്ഞെടുപ്പ് നടപടിയുടെ ഭാഗമായി സെപ്റ്റംബർ 3 ന് നടന്ന ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ചുരുക്കപട്ടികകളിൽ മതിയായ രേഖകളുടെ അഭാവത്തിൽ ഫലം തടഞ്ഞു വച്ചിരിക്കുന്ന രജിസ്റ്റർ നമ്പറുകളുളള ഉദ്യോഗാർത്ഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും നവംബർ 18 നകം അവരവരുടെ പ്രൊഫൈൽ വഴി അപ് ലോഡ് ചെയ്യേണ്ടതാണെന്നും അല്ലാത്ത പക്ഷം അന്തിമ ചുരുക്ക പട്ടികയിൽ നിന്നും ഒഴിവാക്കുന്നതാണെന്നും പി എസ്‌ സി ജില്ലാ ഓഫീസർ അറിയിച്ചു

 

 

ക്വട്ടേഷനുകൾ ക്ഷണിച്ചു

ഡിസംബർ 27 ന് തിരുവനന്തപുരത്ത് നന്ദാവനത്തുളള പാണക്കാട് ഹാളിൽ നടക്കുന്ന കേരാ ഫെഡിന്റെ 25 – മത് വാർഷിക പൊതുയോഗവുമായി ബന്ധപ്പെട്ട വിവരം വിവിധ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിന് ഏജൻസികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. നവംബർ 23 ന് വൈകിട്ട് 3 മണിക്ക് മുൻപ് ക്വട്ടേഷനുകൾ കേരാഫെഡ് ഹെഡ് ഓഫീസിൽ എത്തിയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471 2320504 , 2321660

 

 

 

പരിശീലനം നൽകുന്നു

 

കണ്ണൂർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 22, 23 തീയ്യതികളിൽ പശു പരിപാലനം എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. പരിശീലന ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ നവംബർ 21 ന് മുമ്പായി പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04972-763473