ഭരണനിർവഹണത്തിൽ ഇംഗ്ലീഷ് ഭാഷ എന്ന വിഷയത്തെ ആസ്പദമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ഗവേണൻസും യുഎസ് മിഷനും സംയുക്തമായി സംഘടിപ്പിച്ച കെ എ എസ് ട്രെയിനികൾക്കുള്ള പരിശീലന പരിപാടി സമാപിച്ചു. സമാപന ചടങ്ങിൽ ചെന്നെയിലെ യു എസ് കോൺസുലേറ്റ് ജനറൽ സ്‌കോട്ട് ഹാർട്ട്മാൻ  പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഐ എം ജി ഡയറക്ടർ കെ ജയകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. അലീഷ്യ ബ്രന്റ്, ഡോ. പെട്രീഷ്യ സാസ്, ഡോ. കെല്ലി വിഷാർട്ട് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.ആദ്യ കെ എ എസ് ബാച്ചിലെ 104 പേരാണ് പരിശീലനത്തിൽ പങ്കെടുത്തത്. നവംബർ 7 മുതൽ 18 വരെ തിരുവനന്തപുരം ഐ എം ജിയിലാണ് പരിശീലനം സംഘടിപ്പിച്ചത്.