മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം. ഗെയിംസ് മത്സരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയന്‍ അധ്യക്ഷത വഹിച്ചു. പട്ടാണിക്കൂപ്പ് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരങ്ങളോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഗ്രാമ പഞ്ചായത്തിലെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന കലാ കായിക മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ നേരിട്ടും, ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും നടത്താവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
