എളവള്ളി ഗ്രാമപഞ്ചായത്തിലെ കറവ പശുക്കൾക്ക് സൗജന്യ നിരക്കിൽ കാലിത്തീറ്റ വിതരണം തുടങ്ങി. 16 വാർഡുകളിൽ നിന്ന് ഗ്രാമസഭ തെരഞ്ഞെടുത്ത 100 കറവ പശുക്കൾക്കാണ് കാലത്തീറ്റ വിതരണം ചെയ്തത്.ഒരു ക്ഷീരകർഷകന് നാലുമാസക്കാലം രണ്ടു ചാക്ക് കാലിതീറ്റ ലഭ്യമാക്കും . ചാക്കിന് 500 രൂപ സബ്സിഡി എന്ന നിലക്കാണ് നൽകുക.

എളവള്ളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.

കാലിത്തീറ്റയുടെ വിതരണോദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവ്വഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ കെ.ഡി.വിഷ്ണു അധ്യക്ഷനായി. ജനപ്രതിനിധികളായ എൻ.ബി.ജയ,ടി.സി.മോഹനൻ, പി.എം.അബു, ജീന അശോകൻ, സെക്രട്ടറി എ.എൽ.തോമസ്,വെറ്ററിനറി സർജൻ ഡോ. സി.ബി.അജിത് കുമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പി.എസ്.സജിത് എന്നിവർ പ്രസംഗിച്ചു.