വൃത്തിയുടെ സന്ദേശങ്ങൾ ഓടി എത്തട്ടെ നാടെങ്ങും എന്ന സന്ദേശമുയർത്തി മൂപ്പൈനാടിൽ സ്വച്ഛതാ റൺ സംഘടിപ്പിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ അരപ്പറ്റ സി എം. എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്വച്ഛതാ റൺ മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ആർ. ഉണ്ണികൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു
ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വൃത്തിയുടെ സന്ദേശം വിദ്യാർത്ഥികളിലൂടെ ജില്ലയിലുടനീളം പ്രചരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പി ടി.എ പ്രസിഡന്റ് പി. കെ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഡയാന മച്ചാഡോ, പ്രിൻസിപ്പൽ കെ. എ ജോയ് പ്രദീപ്, പ്രധാന അധ്യാപിക ആൻസി ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി എഡ്വെർഡ് പ്രശാന്ത്, ടി. എസ് മിഷമോൾ, മെൽവിൻ കെ ജോബ്. തുടങ്ങിയവർ നേതൃത്വം നൽകി