നെടുമങ്ങാട് താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘കളക്ടറോടൊപ്പം പരാതി പരിഹാര അദാലത്ത്’ നവംബര്‍ 24ന് നടക്കും. നെടുമങ്ങാട് താലൂക്ക് ഓഫീസില്‍ വച്ച് നടത്തുന്ന അദാലത്തില്‍ റീ സര്‍വ്വേ, പോക്കുവരവ് എന്നിവ സംബന്ധിച്ച പരാതികള്‍ ഒഴികെ മറ്റെല്ലാ പരാതികളും പരിശോധിച്ച് തീരുമാനമെടുക്കുന്നതാണ്. രാവിലെ 10.30 മുതല്‍ ഒരു മണി വരെയാണ് അദാലത്ത്. അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്നും പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണെമന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
