തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വികസന കമ്മിഷണറുടെ കാര്യലയത്തിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് ഡിസംബര്‍ അഞ്ചുമുതല്‍ ഒരു ഇന്നോവ ക്രിസ്റ്റ വാഹനം പ്രതിമാസ വാടകക്ക് നല്‍കുവാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ രണ്ട് ഉച്ചക്ക് ഒരു മണി വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കുമെന്ന് ജില്ലാ വികസന കമ്മിഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ക്വട്ടേഷന്‍ മാതൃക ഫോറത്തിനും തിരുവനന്തപുരം ജില്ലാ കളക്ടറുടെ www.trivandrum.nic.in എന്ന വെബ്‌പേജ് സന്ദര്‍ശിക്കുക.