കുറുമ്പിലാവ് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഓരോ വില്ലേജ് ഓഫീസിനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സാധാരണക്കാരൻ്റെയും പ്രതീക്ഷ കെടാതെ പരിഹാരം കാണുമ്പോഴാണ് ഓരോ ഓഫീസും സ്മാർട്ട് ആകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അടുത്ത ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ആദ്യ ഡിജിറ്റലൈസിഡ് ഡിപ്പാർട്ട്മെൻ്റ് ആയി റവന്യൂ ഡിപ്പാർട്ട്മെൻ്റ്മാറുമെന്ന് മന്ത്രി വ്യക്തമാക്കി.

കേരള സർക്കാർ റവന്യൂവകുപ്പിന്റെ 2019-20 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും 44 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമിച്ചത്. നാട്ടിക എംഎൽഎ സിസി മുകുന്ദൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ കൃഷ്ണകുമാർ, ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഇന്ദുലാൽ, ജില്ലാ കലക്ടർ ഹരിത വി കുമാർ, സബ് കലക്ടർ മുഹഹമ്മദ് ഷഫിഖ് ,തഹസിൽദാർ ടി ജയശ്രീ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.