മീനങ്ങാടി, മൂപ്പൈനാട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുളള എ.ബി.സി.ഡി ക്യാമ്പ് നവംബര്‍ 22, 23, 24 തീയതികളില്‍ നടക്കും. ജില്ലാ ഭരണകൂടം തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ് അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് നടത്തുന്നത്. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും വടുവഞ്ചാല്‍ വളവിലുള്ള പാരിഷ് ഹാളിലും മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പ് വരുത്തും. ക്യാമ്പില്‍ രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള സേവനങ്ങളും നല്‍കുന്നതാണെന്ന് ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു.