2022-23 അധ്യയന വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ)  ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി നവംബർ 23, 24 തീയതികളിൽ സമർപ്പിക്കാം. ഓപ്ഷനുകൾ പരിഗണിച്ചു കൊണ്ടുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 25ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 64.