സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടക്കുന്ന ജനകീയ ചര്‍ച്ചയുടെ മാനന്തവാടിയില്‍ നടന്നു. ബ്ലോക്ക്തല ചര്‍ച്ചയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, പ്രാദേശിക ആസൂത്രണ വിദഗ്ധര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

യോഗത്തില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി അധ്യക്ഷത വഹിച്ചു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, മാനന്തവാടി എ.ഇ.ഒ. എം.എം.ഗണേഷ്, മാനന്തവാടി ബി.പി.സി. കെ. അനൂപ് കുമാര്‍, ബി.ആര്‍.സി. ട്രെയിനര്‍ റിന്‍സി ഡിസൂസ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പി.ബി അനില്‍കുമാര്‍ മോഡറേറ്ററായിരുന്നു.