കേരള സർക്കാർ സാങ്കേതിക വകുപ്പിന്റെയും എ.ഐ.സി.ടി.ഇ. യുടെയും    സ്ഥാപനമായ ഐ.എച്ച്.ആർ.ടി യുടെ  പൈനാവ്  മോഡൽ പോളിടെക്‌നിക്  കോളേജിൽ  ബയോമെഡിക്കൽ എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്, എന്നീ ഡിപ്ലോമ പ്രോഗ്രാമ്മുകളിൽ   2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 23 മുതൽ 29 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തും.

പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ഓപ്ഷൻ അതാത് സ്ഥാപനങ്ങളുടെ Institution login ൽ ലഭിക്കും. അത്തരക്കാർക്ക് ഓൺലൈനായി ഫീസ് അടച്ച് One Time Registration പൂർത്തിയക്കാവുന്നതും Candidate login  വഴി പുതിയ ആപ്ലിക്കേഷൻ സമർപ്പിക്കാം.

പോളിടെക്നിക് പ്രവേശനത്തിനായി  ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാത്തവർക്കും  സർക്കാർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപെടാത്തവർക്കും  ഇപ്പോൾ അപേക്ഷ നൽകാം. എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി-എച്ച് വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യവും സ്‌കോളർഷിപ്പും ലഭിക്കും.            കൂടുതൽ വിവരങ്ങൾക്ക്: 04862 297617 , 9447847816 , 85470 05084, 9495276791.