പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒംബുഡ്‌സമാന്‍ സിറ്റിംഗ് നടത്തുന്നു. നവംബര്‍ 28 ന് രാവിലെ 11 മുതല്‍ 1 മണി വരെയാണ് സിറ്റിംഗ്. വെള്ളറട, കുന്നത്തുകാല്‍, കൊല്ലയില്‍, പെരുങ്കടവിള, ആര്യങ്കോട്, ഒറ്റശേഖരമംഗലം, കള്ളിക്കാട്, അമ്പൂരി ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, ജീവനക്കാര്‍, തുടങ്ങിയവര്‍ക്ക് പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് അറിയിക്കാം