തീയ്യതി നീട്ടി
വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസി യും സംയുക്തമായി സംഘടിപ്പിക്കുന്ന ബേപ്പൂർ വാട്ടർഫെസ്റ്റിലേക്ക് വിവിധ ജലകായിക മേളകളുടെ മത്സരം/ഡെമോൺസ്ട്രേഷൻ/ടിക്കറ്റ്ഡ് ഇവന്റ്സ് വിഭാഗത്തിലേക്ക് താല്പര്യമുളളവരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25 ആക്കി നീട്ടിയിരിക്കുന്നു. പവർ പോയന്റ് പ്രസന്റേഷൻ തീയ്യതി നവംബർ 28 ആയി പുതുക്കി നിശ്ചയിച്ചതായി ഡി ടി പി സി സെക്രട്ടറി അറിയിച്ചു.
അറിയിപ്പ്
കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയുടെ (കാറ്റഗറി നമ്പർ 123/2017) 04.10.2019 തീയതിയിൽ നിലവിൽ വന്ന 537/19/ഡിഒ ഡി നമ്പർ റാങ്ക്പട്ടികയുടെ മൂന്ന് വർഷ കാലാവധി ഒക്ടോബർ 03 അർദ്ധരാത്രി പൂർത്തിയായതിനാൽ റാങ്ക് പട്ടിക 04.10.22 റദ്ദാക്കിയിരിക്കുന്നു. ഈ തസ്തികയിലേക്ക് 22.09.2022 ന് ലഭിച്ച 8 പുതിയ ഒഴിവുകളിലേക്ക് 07.10.22 ന് നടത്തിയ നിയമന ശുപാർശയിൽ മുഖ്യപട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെയും നിയമന ശിപാർശ നടത്തിയതിനാൽ റാങ്ക് പട്ടിക ഇല്ലാതായതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
വിദ്യാഭ്യാസ അവാര്‍‍ഡ് വിതരണം നവംബര് 28 ന്
കേരള കര്ഷകതൊഴിലാളി ക്ഷേമനിധി ബോര്ഡില് അംഗങ്ങളായ കോഴിക്കോട് ജില്ലയിലെ കര്ഷക തൊഴിലാളികളുടെ മക്കളില് 2021-22 അദ്ധ്യയനവര്ഷത്തിലെ എസ്.എസ്.എല്സി/ ടി എച്ച്.എസ്.എല്സി / പ്ലസ്ടു / വി.എച്ച്.എസ്.ഇ, പരീക്ഷകളിലും 2020 -21 ലെ ഉന്നത വിദ്യാഭ്യാസ പരീക്ഷകളിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്ഷേമനിധി ബോര്ഡ് ഏര്പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍‍ഡ് വിതരണ ഉദ്ഘാടനം നവംബര് 28 ന് രാവിലെ 12 മണിക്ക് കോഴിക്കോട് ടൗണ്ഹാളില് നടക്കുമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു.