ഹരിതകർമ്മ സേനാംഗങ്ങൾ വഴിനടത്തുന്ന മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ ഓൺലൈൻ വഴി മോണിറ്റർ ചെയ്യുന്നതിനുള്ള ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ആപ്പ് നടപ്പിലാക്കാൻ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്. പദ്ധതിയുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾക്ക് തുടക്കം കുറിച്ചു. മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും മുൻതൂക്കം നൽകി “ക്ലീൻ വെള്ളാങ്ങല്ലൂർ ” എന്ന ആശയം നടപ്പിലാക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ് പഞ്ചായത്ത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് സർവ്വേ ഉദ്ഘാടനം ചെയ്തു.

ആറാം വാർഡിൽ സി.ഡി.എസ് അംഗം ഉഷയുടെ വസതിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ സിമി റഷീദ് അധ്യക്ഷയായി.

ഹരിതകർമ്മ സേന കൺസോർഷ്യം സെക്രട്ടറി സരിത സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുജൻ പൂപ്പത്തി പദ്ധതി വിശദീകരണം നടത്തി. സി.ഡി.എസ് ചെയർപേഴ്സൺ ഗീതാഞ്ജലി ബിജു നന്ദി പ്രകാശിപ്പിച്ചു. ഹരിത മിത്രം ജില്ലാ കോർഡിനേറ്റർ സജിത്, പ്രൊജക്ട് അസിസ്റ്റൻ്റ് നിയാസ് ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.