സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗബാധിതനായ കേച്ചേരി തൂവ്വാനൂരിലുളള ആറ് വയസുകാരന്‍ അനയ് കൃഷ്ണയ്ക്ക് മോട്ടറൈസ്ഡ് വീല്‍ചെയര്‍ വാങ്ങി നല്‍കി കുന്നംകുളം ഫയര്‍‌സ്റ്റേഷന്‍. ജീവനക്കാരുടെ നേതൃത്വത്തില്‍ വാങ്ങിയ വീല്‍ചെയര്‍ എസി മൊയ്തീന്‍ എംഎല്‍എ അനയിന്റെ പിതാവിന് കൈമാറി. ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും ഇതോടൊപ്പം നടന്നു. ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുന്നംകുളം സ്റ്റേഷന്‍ ഓഫിസര്‍ ബി വൈശാഖ്, കുന്നംകുളം തഹസില്‍ദാര്‍ എം കെ അജികുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ റീജ സലീല്‍, ഐഎംഎ പ്രസിഡന്റ് ഡോ.രാജഗോപാല്‍, വികെയര്‍ മെഡിക്കല്‍സ് ഡയറക്ടര്‍ റഷീദ്, ഗുരുവായൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഡോ കൃഷ്ണസാഗര്‍ ,അസി സ്റ്റേഷന്‍ ഓഫീസര്‍ ജയകുമാര്‍, ഓള്‍കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഭാരവാഹികളായ കവിത പി കേശവന്‍, സിവില്‍ ഡിഫന്‍സിന്റെ കുന്നംകുളം, ഗുരുവായൂര്‍ യൂണിറ്റ് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.