ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വയനാട് ജില്ലയിലെ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ പരിപാടികള്‍ കവര്‍ ചെയ്ത് നല്‍കുന്നതിനായി രണ്ടു വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള പാനലാണ് തയ്യാറാക്കുന്നത്. പ്ലസ്ടുവും ദൃശ്യമാധ്യമ രംഗത്ത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള വയനാട് ജില്ലയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. പി.ആര്‍.ഡിയിലും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമങ്ങളിലും പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും അനുബന്ധ ഉപകണങ്ങളും എഡിറ്റ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ്പും വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തേണ്ടതിനാല്‍ ഡ്രൈവിംഗ് ലൈസന്‍സും വേണം. സൂക്ഷ്മപരിശോധനയില്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കായി ടെസ്റ്റ് കവറേജ്, അഭിമുഖം, ഉപകരണങ്ങളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. താത്പര്യമുള്ളവര്‍ യോഗ്യതകളും ബന്ധപ്പെടാവുന്ന വിവരങ്ങളുമടങ്ങിയ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം 2022 ഡിസംബര്‍ ഒന്നിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, വയനാട്. ഫോണ്‍: 04936 202529.