ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മലയാളി ബിസിനസുകാരും വ്യവസായികളും തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം കേരളത്തിന്റെ പുനർനിർമാണ പ്രക്രിയയ്ക്കായി സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ലോകത്താകെയുള്ള മലയാളികൾ അവരുടെ ഒരു മാസത്തെ ശമ്പളം നൽകണമെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു. ഒരുമിച്ചു നൽകുന്നതിനു പകരം ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം നൽകിയാൽ മതിയാകും. അങ്ങനെ പത്തു മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം നൽകാനാവും. അപ്പോൾ സാമ്പത്തിക പ്രയാസമില്ലാതെ പുതിയ കേരളത്തെ സൃഷ്ടിക്കുന്നതിന് സുപ്രധാന പങ്ക് വഹിക്കാനായെന്ന ചാരിതാർത്ഥ്യം ജീവിതത്തിൽ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.