പാഠ്യ പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സാക്ഷരതാ മിഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും തുടര്‍വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ ജില്ലാ സാക്ഷരതാ മിഷന്‍ ശില്പപശാല സംഘടിപ്പിച്ചു. അനൗപചാരിക വിദ്യാഭ്യാസ മേഖലയ്ക്കും ഔപചാരിക തലത്തിലെന്ന പോലെ പ്രാധാന്യം ലഭിക്കേണ്ടതാണെന്ന് ശില്പശാലയില്‍ പൊതു അഭിപ്രായം ഉണ്ടായി. മുതിര്‍ന്നവരുടെ പ്രായം, പ്രാദേശിക സവിശേഷതകള്‍, ജീവിതാനുഭവങ്ങള്‍ എന്നിവയും പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഉള്‍പ്പെടുത്തണം.

സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീം വിഷയാവതരണം നടത്തി. കെ.ആര്‍. ഹരിലാല്‍, കെ. രമണന്‍, ജെമിനി ജോസഫ്, സാദിര കെ. എസ്, വിനു പി. ആന്റണി, അമ്മിണിജോസ്, ബിന്ദു മോള്‍ ടി. എസ്, വിനീത ഒ, സുജാത പി. കെ , വിദ്യാഭ്യാഭ്യാസ പ്രവര്‍ത്തകര്‍, തുല്യതാ പഠിതാക്കള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, പ്രേരക്മാര്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്തു.