തരിയോട് ഗ്രാമപഞ്ചായത്തില്‍ ജനനി സുരക്ഷാ പദ്ധതിയിലൂടെ എസ്.ടി വിഭാഗത്തിലെ ഗര്‍ഭിണികള്‍ക്കും പ്രസവിച്ച അമ്മമാര്‍ക്കും നവജാതശിശുവിനും പരിശോധനയും ആയുര്‍വേദ മരുന്ന് വിതരണവും തുടങ്ങി. തരിയോട് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീന്‍ അധ്യക്ഷത വഹിച്ചു. ആദിവാസി വനിതകളില്‍ സുരക്ഷിത പ്രസവം പ്രോത്സാഹിപ്പിക്കുക ശിശു മരണ നിരക്ക് കുറയ്ക്കുക എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ആവശ്യമായ തൂക്കം ഉറപ്പ് വരുത്തുക, കുട്ടികള്‍ക്ക് പൊതുവേ കാണപ്പെടുന്ന ത്വക് രോഗങ്ങളെ പ്രതിരോധിക്കാന്‍ ചെറുപ്പം മുതലേ എണ്ണ തേച്ച് കുളിപ്പിക്കുക തുടങ്ങിയ ആയുര്‍വേദ ചികിത്സാ വിധികളും ജനങ്ങളിലേക്ക് എത്തിക്കും. ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സ്മിത ഗര്‍ഭിണികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാധ പുലിക്കോട്, മെമ്പര്‍മാരായ എം. ചന്ദ്രന്‍, പുഷ്പ മനോജ്, സിബില്‍ എഡ്വവര്‍ഡ്, ബീന റോബിന്‍സണ്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എന്‍ രേഖ തുടങ്ങിയവര്‍ സംസാരിച്ചു.
