നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം മിഷന്‍ വാര്‍ഷിക ആരോഗ്യ പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമ പഞ്ചായത്തിന്റെയും തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ക്യാന്‍സര്‍ നിര്‍ണ്ണയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ആന്റണി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാധ പുലിക്കോട്, മെഡിക്കല്‍ ഓഫീസര്‍ വിന്‍സന്റ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു.