ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും, പീരുമേട് താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലെ സംരംഭക സാദ്ധ്യതകള്‍ (പിഎംഎഫ്എംഇ സ്‌കീം ) സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഡി. അജിത് അധ്യക്ഷത വഹിച്ചു.

പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ, നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനോ ഉദ്ദേശിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ വരെ സബ്‌സിഡിയോട് കൂടി വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് പിഎംഎഫ്എംഇ (ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റെര്‍പ്രൈസസ്).

പീരുമേട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി ഹെലന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാലതി പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുന്‍ അസി. ജില്ലാ വ്യവസായ ഓഫീസറും പിഎംഎഫ്എംഇ റിസോര്‍സ് പേഴ്‌സണ്‍ എന്‍.സി അനില്‍കുമാര്‍ ക്ലാസ്സ് നയിച്ചു. അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ ബിന്‍സി മോള്‍ ടി സ്വാഗതവും അഴുത ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ രഘുനാഥ് കെ.എ നന്ദിയും പറഞ്ഞു. ബാങ്ക് പ്രതിനിധികളും, സംരംഭകരുമടക്കം 44 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.