ഇത്തവണത്തെ ക്രിസ്തുമസ് ന്യൂ ഇയർ ബമ്പർ BR 89 ഭാഗ്യക്കുറിയുടെ വിൽപനയ്ക്കാ യെത്തിയ ടിക്കറ്റുകളിലെ പിൻ വശത്തെ ഡിസൈനിൽ അനുബന്ധമായി ചേർത്തിട്ടുള്ള സമ്മാന ഘടനയിൽ നാലാമത്തെ സമ്മാനത്തിൽ അവസാന അഞ്ചക്കങ്ങൾ 72 തവണ നറുക്കെടുക്കണം എന്ന് തെറ്റായി അച്ചടിച്ചിട്ടുണ്ട്. ഇത് അവസാന നാല് അക്കങ്ങൾ 72 തവണ നറുക്കെടുക്കണം എന്ന് തിരുത്തി വായിക്കണമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.