ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 27
(ഞായര്‍) സുല്‍ത്താന്‍ ബത്തേരി ഡബ്ള്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളില്‍ മിനി ജോബ് ഫെയര്‍ നടക്കും. വിനായക ഹോസ്പിറ്റല്‍, മലബാര്‍ ഗോള്‍ഡ്, എച്ച്.ഡി.എഫ്.സി ലൈഫ്, സെഞ്ചുറി ഫാഷന്‍ സിറ്റി, വാലുമ്മല്‍ ജ്വല്ലറി, മിന്റ് ഗ്രൂപ്പ്, വില്‍ട്ടണ്‍ ഗ്രൂപ്പ്, ജൂബിലി ഗ്രൂപ്പ് തുടങ്ങിയവര്‍ കൂടാതെ ജില്ലക്ക് പുറത്ത് നിന്നും വിവിധ തൊഴില്‍ ദായകര്‍ മേളയില്‍ പങ്കെടുക്കും. മേളയില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ www.jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കും. ഫോണ്‍: 04936 221149.