ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ടയില്‍ മെഗാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് മാനിയില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി.സി തോമസ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഇ. മനോജ്, കെ. സിന്ധു, വി. മുരളി, കെ. സത്യന്‍, കെ.ആര്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ 425 വിദ്യാര്‍ത്ഥികള്‍ ക്യാമ്പിനോടനുബന്ധിച്ച് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തു.
