സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് നടത്തുന്ന ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ഐ.സി.ഡി.എസ് കല്‍പ്പറ്റയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷ നില്‍ ഹാന്റ് പ്രിന്റ് ക്യാമ്പയിന്‍ നടത്തി. ക്യാമ്പയിന്‍ കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.അജിത ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായ എസ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫീസര്‍ കാര്‍ത്തിക അന്ന തോമസിന്റെ നേതൃത്വത്തിലുള്ള സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥി കള്‍, തുടങ്ങിയവര്‍ ക്യാമ്പയിന്റെ ഭാഗമായി.