അപേക്ഷ ക്ഷണിച്ചു
ഭക്ഷ്യ സംസ്‌ക്കരണ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ, നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനോ ഉദ്ദേശിക്കുന്നവര്‍ക്ക് പ്രധാന മന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. 10 ലക്ഷം രൂപ വരെ സബ്‌സിഡിയോടുകൂടി വായ്പ ലഭ്യമാക്കുന്ന പി.എം.എഫ്.എം.ഇ പദ്ധതിയില്‍ സ്ഥിര മൂലധന നിക്ഷേപത്തിന്റെ 35 ശതമാനം വരെ സബ്‌സിഡിയും 90 ശതമാനം വരെ ബാങ്ക് വായ്പയും ലഭിക്കും. പ്രവര്‍ത്തന മൂലധനത്തിന് 5 വര്‍ഷം 5 ശതമാനം മുതല്‍ 6 ശതമാനം വരെ പലിശ സബ്‌സിഡി ലഭിക്കും. പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ള സംരഭകര്‍ മുട്ടില്‍ ജില്ലാ വ്യവസായ കേന്ദ്രം ഓഫീസിലോ, താലൂക്ക് വ്യവസായ ഓഫീസുമായോ, റിസോഴ്‌സ് പേഴ്‌സണുമായോ ബന്ധപ്പെടുക. ഫോണ്‍: മാനന്തവാടി – 8281131219, 9539505776,
വൈത്തിരി – 9846363992, 7559037699.
അപേക്ഷ ക്ഷണിച്ചു
കല്‍പ്പറ്റ നഗരസഭ ആരോഗ്യ ഗ്രാന്റ് ഉപയോഗിച്ച് എമിലി, പൂത്തൂര്‍വയല്‍, പെരുംതട്ട എന്നിവടങ്ങളില്‍ ഹെല്‍ത്ത് വെല്‍നസ് സെന്ററുകള്‍ ആരംഭിക്കുന്നതിനായി കെട്ടിടം വാടകയ്ക്ക് നല്‍കുന്നതിനുളള അപേക്ഷ ക്ഷണിച്ചു. കെട്ടിടം 1250 സ്‌ക്വയര്‍ഫീറ്റില്‍ കുറയരുത്. കെട്ടിടം വാടകക്ക് നല്‍കുന്നതിന് താല്‍പര്യമുള്ളവര്‍ കെട്ടിടത്തിന്റെ ഒറിജിനല്‍ രേഖകള്‍ സഹിതം 5 ദിവസത്തിനുള്ളില്‍ നഗരസഭ പദ്ധതി വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202349.