കൈമനം വനിതാ പോളിടെക്നിക് കോളേജിലെ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ 28ന് കോളേജിൽ നടക്കും. രാവിലെ 9 മുതൽ 10.30 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അഡ്മിഷനെടുക്കാൻ താത്പര്യമുള്ള വിദ്യാർഥിനികൾക്ക് രജിസ്റ്റർ ചെയ്യാം. പ്രവേശന സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കേണ്ടതാണ്. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 4000 രൂപയും മറ്റുള്ളവർ ഏകദേശം 7000 രൂപയും അടക്കേണ്ടതാണ്. പി.ടി.എ ഫണ്ട് ഒഴികെയുള്ള എല്ലാ ഫീസും ഡെബിറ്റ്/ക്രഡിറ്റ് കാർഡ് വഴി അടയ്ക്കണം. ഒഴിവുള്ള സീറ്റുകളുടെ വിശദ വിവരങ്ങൾക്ക് www.polyadmission.org സന്ദർശിക്കുക.