2021-22 വാര്‍ഷിക പദ്ധതിയില്‍ വയനാട് ജില്ലയില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ ഒന്നാംസ്ഥാനവും നികുതി പിരിവില്‍ 100 ശതമാനം നേട്ടം കൈവരിക്കുകയും ചെയ്ത കോട്ടത്തറ ഗ്രാമപഞ്ചായത്ത് പുരസ്‌കാരം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന നവ കേരള തദ്ദേശകം 2.0 ന്റെ ജില്ലാതല അവലോകന യോഗത്തില്‍ തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷും പഞ്ചായത്ത് സെക്രട്ടറി എം.ആര്‍ ഹേമലതയും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. പഞ്ചായത്ത്തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കോട്ടത്തറ പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു.
