പാറശാല ഫയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ തിരുവനന്തപുരം ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. പാറശാല താലൂക്കാശുപത്രില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. ലഹരിക്കെതിരെ ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. ഇതിനായി വിവിധ വകുപ്പുകള്‍ സംയോജിച്ച് പ്രവര്‍ത്തിക്കും. പേട്ട- ആനയറ സ്ഥലമേറ്റെടുപ്പിന്റെ ടെന്‍ഡര്‍ നടപടികള്‍ നടന്നു വരുന്നു. ശ്രീകാര്യം മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് സ്ഥലമേറ്റെടുപ്പ് നടപടികള്‍ ഡിസംബറില്‍ ആരംഭിക്കും. ചെങ്കോട്ടുകോണം എല്‍.പി.എസ് കെട്ടിടനിര്‍മ്മാണവും വൈകാതെ ആരംഭിക്കും. സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ് അധ്യക്ഷയായ യോഗത്തില്‍ എം.പി മാരുടെയും എം.എല്‍.എമാരുടെയും പ്രതിനിധികള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. എസ് ബിജു, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.