സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പാക്കുന്ന നീർത്തടാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി ചേലക്കര ഗ്രാമപഞ്ചായത്തിലെ കുട്ടാടൻചിറ പാടശേഖരത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. നീർത്തട നടത്തത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കുട്ടാടൻ സെൻ്ററിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അഷറഫ് നിർവഹിച്ചു.

ചേലക്കര ഗ്രാമപഞ്ചായത്തിന്റ്റ്‌ വിവിധ ഭാഗങ്ങളിലുള്ള ചേലക്കര നീർത്തടം, കുട്ടാടൻ ചെമ്പാൻകുളമ്പ് നീർത്തടം, തോന്നൂർക്കര നീർത്തടം, കാളിയാറോഡ് കുറുമല നീർത്തടം, അന്തിമഹാകാളൻകാവ് നീർത്തടം എന്നിങ്ങനെയായി അഞ്ച് നീർത്തടങ്ങൾ ആണ് പദ്ധതിലി ലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികൾ ഉൾപ്പെടുന്ന സമഗ്രമായ പദ്ധതിരേഖ തയ്യാറാക്കി നിർവഹണം നടത്തുന്നതാണ് ലക്ഷ്യം.

ചേലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എച്ച് ഷലീൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എല്ലിശ്ശേരി വിശ്വനാഥൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീവിദ്യ, വാർഡ് മെമ്പർ എൽസി ബേബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ ഈ ഗോവിന്ദൻ, ഹരിത കേരള മിഷൻ ഓഫീസർ രമ്യ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി. വാർഡംഗങ്ങളായ ബീന മാത്യൂ സ്വാഗതവും അംബിക നന്ദിയും രേഖപ്പെടുത്തി.