റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന കൂടിയാട്ടം മത്സരത്തിൽ ബാലീവധം അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടി തൃശൂർ സേക്രട്ട് ഹാർട്ട്സ് ഹയർ സെക്കന്ററി ടീം. നിരഞ്ജന പി രാധാകൃഷ്ണൻ, അഞ്ജന ജയരാജ്, പി ബി ഗായത്രി , എൻ എസ് ആര്യകൃഷ്ണ, നയന ട്രീസ, കെ ബി അമൃത എന്നിവരാണ് കൂടിയാട്ട മത്സര വേദി കീഴടക്കിയത്. പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തിലായിരുന്നു പഠനം. രണ്ട് മാസത്തെ തീവ്ര പരിശീലനത്തിലൂടെയാണ് ടീമിന് ഒന്നാം സ്ഥാനം ലഭിച്ചത്. രണ്ട് ടീമുകളാണ് ഹയർ സെക്കന്ററി വിഭാഗം കൂടിയാട്ടം മത്സരത്തിൽ പങ്കെടുത്തത്. എച്ച്ഡിപിഎസ്എച്ച്എസ്എസ് എടതിരിഞ്ഞി എ ഗ്രേഡ് നേടി.