പത്തനംതിട്ട: ജില്ലയില്‍ പ്രളയക്കെടുതിയില്‍ വൈദ്യുതി ബോര്‍ഡിന് ഉണ്ടായത് 47.4 കോടി രൂപയുടെ നാശനഷ്ടം.
228 ട്രാന്‍സ്‌ഫോര്‍മറുകള്‍ മുങ്ങിപ്പോയതിലൂടെ 6.27 കോടി രൂപയുടെയും 2754 ലോടെന്‍ഷന്‍ പോസ്റ്റുകള്‍ നശിച്ചതിലൂടെ 1.1 കോടി രൂപയുടെയും 398 ഹൈടെന്‍ഷന്‍ പോസ്റ്റുകള്‍ നഷ്ടപ്പെട്ടതിലൂടെ 27.86 ലക്ഷം രൂപയുടെയും 469 കി.മീറ്റര്‍ ലോടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ തകര്‍ന്നതിലൂടെ 16.18 കോടി രൂപയുടെയും 38 കി.മീറ്റര്‍ ഹൈടെന്‍ഷന്‍ ലൈനുകള്‍ തകരാറിലായതിലൂടെ 2.43 കോടി രൂപയുടെയും 48534 സിംഗിള്‍ഫേസ് മീറ്ററുകള്‍ നശിച്ചതിലൂടെ 3.39 കോടി രൂപയുടെയും 4369 ത്രീഫേസ് എനര്‍ജി മീറ്ററുകള്‍ നഷ്ടപ്പെട്ടതിലൂടെ 1.39 കോടി രൂപയുടെയും 220 ലോടെന്‍ഷന്‍ ഡിസ്ട്രിബ്യൂഷന്‍ പെട്ടികളുടെ നാശം മൂലം 1.1 കോടി രൂപയുടെയും 82656 സര്‍വീസ് വയറുകള്‍ കേടുവന്നതിലൂടെ 14.46 കോടി രൂപയുടെയും 120 ട്രാന്‍സ്‌ഫോര്‍മറുകളുടെ ചുറ്റുമുള്ള വേലി, മറ്റ് ഉപകരണങ്ങള്‍ എന്നിവ നശിച്ചതിലൂടെ 78 ലക്ഷം രൂപയുടെയും നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
ഇതിന് പുറമേ പമ്പയില്‍ 1.37 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമികവിലയിരുത്തില്‍ നടത്തിയിട്ടുണ്ടെന്നും ശബരിമല സന്നിധാനത്തെ നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല എന്നും പത്തനംതിട്ട ഇലക്ട്രിക്കല്‍  സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ റ്റി.എസ്.സന്തോഷ് കുമാര്‍ അറിയിച്ചു.