പ്രളയക്കെടുതിയില്‍ ജില്ലയില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ക്ക്  22.59 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. 513 കന്നുകാലികളെ കാണാതായതില്‍ 311 എണ്ണത്തിന്റെ മരണം സ്ഥിരീകരിച്ചു. ഈ ഇനത്തില്‍ 2.56 കോടി രൂപയുടെയും 472 കന്നുകുട്ടികളെ കാണാതായതില്‍ 194 എണ്ണത്തിന്റെ മരണവും സ്ഥിരീകരിച്ചു. ഈ ഇനത്തി ല്‍ 87 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. 198 ആടുകളെ കാണാതായതില്‍ 109 എണ്ണത്തിന്റെ മരണം സ്ഥിരീകരിച്ചു. ഇതിന് 15.84 ലക്ഷം രൂപയും 26457 കോഴികള്‍ ചത്തതിലൂടെ 26.45 ലക്ഷം രൂപയുടെയും 70339 താറാവുകള്‍ ചത്തതിലൂടെ 63.3 ലക്ഷം രൂപയുടെയും മൂന്ന് മുയലുകള്‍, 35 പന്നികള്‍, 100 കാടകോഴികള്‍ എന്നിവയ്ക്ക് ഉണ്ടായ നാശത്തിലൂടെ 5.27 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. ഡയറി ഫാമുകള്‍, കാലിത്തൊഴുത്തുകള്‍, കാലിത്തീറ്റകള്‍, കോഴിത്തീറ്റ കള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചറുകള്‍, കംപ്യൂട്ടറുകള്‍, റഫ്രിജറേറ്ററുകള്‍, മരുന്നുകള്‍, കെട്ടിടങ്ങള്‍ക്കുണ്ടായ നാശനഷ്ടം തുടങ്ങിയവയില്‍ മൃഗസംരക്ഷണ വകുപ്പിനും ക്ഷീരവികസന വകുപ്പിനും കൂടി 18.1 കോടി രൂപയുടെ നാശനഷ്ടമാണ് തിട്ടപ്പെടുത്തിയിട്ടുള്ളത്.