മുപ്പത്തിമൂന്നാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി രണ്ടാംസ്ഥാനക്കാർക്കും ട്രോഫി. കലോത്സവം ആരംഭിച്ചത് മുതൽ ഒന്നാംസ്ഥാനക്കാർക്ക് മാത്രമാണ് ട്രോഫി നൽകിയിരുന്നത്. എന്നാൽ ഈ വർഷം രണ്ടാംസ്ഥാനക്കാർക്കും സംസ്കൃതം, അറബിക് കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സബ് ജില്ലകൾക്കും ട്രോഫി നൽകും.
മത്സരവിജയികൾക്കുള്ള റോളിങ് ട്രോഫിയും വ്യക്തിഗത ട്രോഫിയും ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇരിങ്ങാലക്കുട ഗവ വൊക്കേഷനൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വിതരണം ചെയ്യും.
ഒന്നും രണ്ടും സ്ഥാനക്കാർക്കായി 1800 വ്യക്തിഗത ട്രോഫികളും 325 റോളിങ് ട്രോഫികളുമാണ് വിതരണം ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് എത്തുന്നവർക്കുള്ള 900 ട്രോഫികൾ നൽകുന്നത് സ്നേഹപൂർവം ചരിറ്റബിൾ ട്രസ്റ്റ്, മൈ എഫ്എം 90, ടി എൻ പ്രതാപൻ എംപി എന്നിവർ സംയുക്തമായാണ്. 25 അഗ്രിഗേറ്റ് ട്രോഫികളും സമാപന ചടങ്ങിൽ വിതരണം ചെയ്യും.