തിരുവനന്തപുരം: ജില്ലയില്‍ എത്തിയ രാഹുല്‍ഗാന്ധി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. 12 മണിക്ക് പൈനാവ് എം.ആര്‍.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലിക്കോപ്റ്ററില്‍ ഇറങ്ങിയ അദ്ദേഹത്തെ ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍, ആര്‍.ഡി.ഒ എം.പി വിനോദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. റോഡ് മാര്‍ഗം വെള്ളപ്പാറ ഫോറസ്റ്റ് ഡോര്‍മറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായ ചെറുതോണി നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ പരിശോധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ എം.പി , റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ഇബ്രാഹിം കുട്ടി കല്ലാര്‍, ജനപ്രതിനിധികള്‍, നേതാക്കള്‍ തുടങ്ങിയവരും രാഹുല്‍ഗാന്ധിയെ അനുഗമിച്ചു.
