പ്രളയക്കെടുതിയിലായ കേരളത്തിനായി നിരവധി സഹായങ്ങളെത്തിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ  ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ കൊതുക് ജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍  ഫോഗിഗ് നടത്തി. നിരവധി കിണറുകളില്‍ വെള്ളം ശുചികരിക്കുന്നതിനായി ക്ലോറിനേഷനും നടത്തി.ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ഇടുക്കി ജില്ല ചെയര്‍മാന്‍ റ്റി.എസ് ബേബി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം ഫ്രാന്‍സിസ്, ജോയി ആനിത്തോട്ടം എന്നിവര്‍ നേതൃത്വം നല്കി.