ആലപ്പുഴ ജില്ല റവന്യു കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടകത്തിൽ ചേർത്തല ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികൾ അവതരിപ്പിച്ച ‘സൈക്കിൾ ‘ എന്ന നാടകത്തിന് ഒന്നാം സ്ഥാനം. സൈക്കിൾ യജ്ഞത്തിൻ്റെ പാശ്ചാത്തലത്തിൽ വികസിക്കുന്ന നാടകം അവസാനിക്കുന്നത് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ആധുനിക ജനാധിപത്യ തത്ത്വങ്ങൾ കാണികൾക്ക് പകർന്ന് നൽകിയാണ്. മറ്റ് നാടകങ്ങളിൽ നിന്നും വ്യത്യസ്തമായി കുട്ടികൾ തന്നെ കൊട്ടിപാടിയാണ് നാടകം അവതരിപ്പിച്ചത്.

എറണാകുളം വിജിലസ് പോലീസ് ഓഫീസറായ സുനിൽ ആണ് നാടകത്തിന്റെ സംവിധായകൻ. കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലാമേളയിൽ സൈക്കിൾ മറ്റു ജില്ലകളുമായി മാറ്റുരയ്ക്കും.