കേരള സർക്കാർ സാംസ്കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ്സ് ആണ് മിനിമം യോഗ്യത. ആയയുടെ പ്രവർത്തി പരിചയം, കുട്ടികൾക്ക് ക്രാഫ്റ്റ് മേക്കിങ് അറിയുന്നവർ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർ, എന്നിവർക്ക് മുൻഗണന. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10.

കൂടുതൽ വിവരങ്ങൾക്ക് ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലോ, ബന്ധപ്പെടേണ്ടതാണ്. ഫോൺ – 0471-2364771.