ലോക എയ്ഡ്‌സ് ദിനചാരണത്തിന്റെ ഭാഗമായി കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ബത്തേരി താലൂക്ക് ആശുപത്രി, നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധി ജംഗ്ഷനിൽ ദീപം തെളിയിക്കൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.
അസംപ്ഷൻ നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് എച്ച്ഐവിക്കെതിരെ ബോധവത്കരണ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മലപ്പുറം യുവഭാവന ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് പാവനാടകവും അരങ്ങേറി. ”ഒന്നായി തുല്ല്യരായ് തടുത്തു നിര്‍ത്താം” എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം.
നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.എസ് ലിഷ, ശാമില ജുനൈസ്, ഡി.പി.എം ഡോ. സമീഹ സൈതലവി, ജില്ലാ എയ്ഡ്‌സ് കണ്ട്രോൾ ഓഫീസർ ഡോ. കെ.വി സിന്ധു, ഡോ. സേതുലക്ഷ്‌മി, ജില്ലാ മാസ്സ്മീഡിയ ഓഫീസർ ഹംസ ഇസ്മാലി, വി.ജെ ജോൺസൺ, പി.കെ സലീം, ഷാജിൻ ജോസഫ്, പി.വൈ മത്തായി, എ. വിജയനാഥ്, വിനായക നഴ്സിംഗ് സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ അസംപ്ഷൻ നഴ്സിംഗ് സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.ഇന്ന് (വ്യാഴം) നടക്കുന്ന ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10 ന് ബത്തേരി ടൗൺ ഹാളിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിക്കും.