ജില്ലയെ ഫലവൃക്ഷ സമൃദ്ധ നഗരമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷന്, ഗ്രീന് കെയര് മിഷന്, കോഴിക്കോട് സൗത്ത് ജില്ലാ ഹയര് സെക്കണ്ടറി എന് എസ് എസ്, ഗ്രീന് ഗാര്ഡന് മുക്കം എന്നിവര് ചേര്ന്ന് സംഘടിപ്പിക്കുന്ന ‘കാലിക്കറ്റ് ഫ്രൂട്ട് ട്രീ ചാലന്ഞ്ച് 2022′ ആരംഭിച്ചു. ഫലവൃക്ഷങ്ങള് നട്ടുവളര്ത്താന് സൗകര്യമുള്ള സ്‌കൂളുകളിലെ താല്പര്യമുള്ള വിദ്യാര്ത്ഥികള്ക്ക് സാജന്യമായി ആധുനിക ഫലവൃക്ഷങ്ങള് നല്കുന്നതോടൊപ്പം നടല് രീതികള് പരിപാലനമുറകള് തുടങ്ങിയവയില് പരിശീലനം നല്കും.
കോഴിക്കോട് നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് ഹയര് സെക്കണ്ടറി സ്‌കൂളുകളിലെ വിദ്യാര്ത്ഥികളെ ഉള്പ്പെടുത്തി നടത്തിയ ആദ്യ ഘട്ട പരിശീലന പരിപാടി ബി.ഇ.എം ഗേള്സ് ഹയര് സെക്കണ്ടറി സ്‌കൂളില് ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര് എസ്. സപ്‌ന ഉദ്ഘാടനം ചെയ്തു. എന് എസ് എസ് ജില്ലാ കോര്ഡിനേറ്റര് ഫൈസല് എം.കെ, അധ്യക്ഷത വഹിച്ചു. ഗ്രീന് കെയര് മിഷന് ചെയര്മാന് കെ.ടി.എ നാസര്, ഹരിത കേരള മിഷന് റിസോഴ്‌സ് പേഴ്‌സണ്മാരായ ജെസ് ലിന് പി.കെ, രുദ്രപ്രിയ ജി.ആര്, ഗ്രീന് ഗാര്ഡന് എംഡി ഉസ്സന്, എന് എസ് എസ് പി എ സി മെമ്പര്മാരായ ഗീത എസ് നായര്, സന്തോഷ് കുമാര്, പ്രോഗ്രാം ഓഫീസര്മാരായ ശ്രീജ, നിഷാകുമാരി, എന് എസ് എസ് വളണ്ടിയര് ദിസ ദിനേശ് എന്നിവര് സംസാരിച്ചു. വിദ്യാര്ത്ഥികളെ കാര്ഷിക രംഗത്തേക്ക് ആകര്ഷിക്കുന്നതിനും അവരുടെ കൃഷി അറിവുകള്വളര്ത്തുന്നതിനാവശ്യമായ പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.