സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി കോഴിക്കോട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ഒളവണ്ണ പഞ്ചായത്തിലെ പന്തീരാങ്കാവ്, മണക്കടവ് എന്നീ പ്രദേശങ്ങളില്‍ വീട് കയറി നടത്തിയ പരിശോധനയില്‍ അനധികൃതമായി കൈവശം വെച്ചിരുന്ന രണ്ട് എ.എ.വൈ. കാര്‍ഡുകള്‍, 10 മുന്‍ഗണനാ കാര്‍ഡുകള്‍, 4 സ്റ്റേറ്റ് സബ്‌സിഡി കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. അനധികൃതമായി വാങ്ങിയ റേഷന്‍സാധനങ്ങളുടെ കമ്പോളവില ഒടുക്കുന്നതിലേക്കായി നോട്ടീസ് നല്‍കി.

താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍. ജി. ബാലചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ സീന പി.ഇ, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ്. വി, ജയന്‍. എന്‍.പണിക്കര്‍, ജീവനക്കാരായ അനില്‍കുമാര്‍. യു.വി, മൊയ്തീന്‍കോയ എന്നിവര്‍ പങ്കെടുത്തു.വരും ദിവസങ്ങളിലും താലൂക്കിലുടനീളം ശക്തമായ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.