ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിത സംരംക്ഷണ ഓഫീസിന്റെയും സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെയും നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ”സ്ത്രീ സുരക്ഷാ നിയമങ്ങളും വകുപ്പിന്റെ സേവനങ്ങളും” എന്ന വിഷയത്തില്‍ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു.

മേപ്പാടി ഗവ. പോളിടെക്നിക്കില്‍ നടന്ന ക്ലാസ് വനിത സംരക്ഷണ ഓഫീസര്‍ മായ എസ് പണിക്കര്‍ ഉദ്ഘാടനം ചെയ്തു. സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ കേസ് വര്‍ക്കര്‍ റിയ റോസ് മേരി, കൗണ്‍സിലര്‍ കെ.ആര്‍ ശ്വേത എന്നിവര്‍ ക്ലാസ്സെടുത്തു. ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടച്ചുനീക്കുന്നതിന്റെയും ഭാഗമായാണ് ഓറഞ്ച് വേള്‍ഡ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.