ആലപ്പുഴ’ പുനരിധിവാസത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതുമുതൽ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ മുഴുവൻ സമയ കൺട്രോൾ റൂം പ്രവർത്തിക്കുന്നു. ശുചീകരണത്തിന്റെ കോ-ഓർഡിനേഷൻ നിർവഹിച്ചത് ഇവിടെ നിന്നാണ്. മറ്റെല്ലാ വകുപ്പുകളും ശുചീകരണ ദൗത്യത്തിന് തങ്ങളുടേതായ പിന്തുണ നൽകി. എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും പ്രവർത്തനനിരതരായി. റവന്യൂ വകുപ്പ് ഇവർക്ക് വേണ്ട എല്ലാ പിന്തുണയും നൽകി. ശുദ്ധജല വിതരണവും ഉറപ്പാക്കുന്നതിന്റെ ചുമതല പഞ്ചായത്തിനാണ് നൽകിയത്.
വളണ്ടിയർമാരുടെ താമസ സൗകര്യവും ഭക്ഷണവും പഞ്ചായത്താണ് നോക്കിയത്. ശുദ്ധജല വിതരണം ഉറപ്പാക്കുന്നതിന് പുതിയ കിയോസ്‌കുകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. പഞ്ചായത്തുതലത്തിൽ കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. വാളണ്ടിയേഴ്സിന് താമസ സൗകര്യം, ഭക്ഷണം, യാത്രാസൗകര്യം എന്നിവ ഉറപ്പാക്കാനും പഞ്ചായത്തുകൾക്ക് കഴിഞ്ഞു. റവന്യൂ ഉദ്യോഗസ്ഥർക്കൊപ്പം പഞ്ചായത്ത് സെക്രട്ടറിമാർ ചേർന്ന് പ്രവർത്തിച്ചതോടെയാണ് ശുചീകരണ ദൗത്യം പൂർണതയിലേക്ക് എത്തിതയത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ.പ്രഭ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഉദയസിംഹൻ, എ.ഡി.പി. പ്രശാന്ത് ബാബു, ഓഡിറ്റ് സൂപ്പർ വൈസർ കെ.എൻ.വിമൽകുമാർ എന്നിവരെല്ലാം ചേർന്നാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം നിയന്ത്രിച്ചത്.