കരിങ്ങാരി ഗവ.യു.പി.സ്‌കൂളില്‍ ‘തപ്പും തുടിയും’ എന്ന പേരില്‍ ഏകദിന ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. നാസര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സി.വി.രമേശന്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രാക്തന ഗോത്ര വിഭാഗത്തിന്റെ തനതു കലയും സംസ്‌കാരവും നിലനിര്‍ത്തുക, കുട്ടികളുടെ സ്‌കൂളിലേക്കുള്ള വരവും ഹാജറും ഉറപ്പുവരുത്തുക എന്നിവയാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിട്ടത്. ഗോത്ര സംസ്‌കൃതി തൊട്ടുണര്‍ത്തുന്ന ചിത്ര പ്രദര്‍ശനവും ഫെസ്റ്റിനോടനുബന്ധിച്ചു നടത്തി. ഹെഡ്മാസ്റ്റര്‍ പി.കെ ശശി, ടോമി മാത്യു, എസ്.എം.എ.സി. ചെയര്‍മാന്‍ കെ. സുമേഷ്, പി.ടി.എ വൈ. പ്രസിഡണ്ട് റഷീദ് കാരപ്പറമ്പന്‍, കെ.കെ ജാസ്മിന്‍, കെ. ആമിന, സി. മഹേഷ്, എം. റഹീസ്, എ. മുരളീധരന്‍, പി. വിജിത്ത്, ഡോ.എം.ഗോവിന്ദരാജ് തുടങ്ങിയവര്‍ സംസാരിച്ചു.