ഗുരുവായൂരിലെ പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി നഗരസഭയുടെ ബഹുനില പാർക്കിങ് സമുച്ചയം തുറന്നു നൽകി. ആദ്യത്ത മൂന്ന് നിലകളാണ് തുറന്ന് നൽകിയിട്ടുള്ളത്. അഗ്നിശമന സംവിധാനം പൂർത്തിയാക്കിയ ശേഷം മറ്റു നിലകൾ തുറന്നുനൽകും.

സ്റ്റാർട്ടപ്പ് കമ്പനിയായ പിൽസ ടെക് സൊലൂഷൻസ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. നാലുമണിക്കൂർ കാർ പാർക്ക് ചെയ്യാൻ 30 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. താഴത്തെ നിലയിൽ ഏഴ് വലിയ ബസുകൾ പാർക്ക് ചെയ്യാൻ കഴിയും. ശബരിമല സീസണോടനുബന്ധിച്ച് വർധിച്ച വാഹന പാർക്കിങ് പ്രതിസന്ധിയ്ക്ക് നഗരസഭയുടെ സമുച്ചയം വലിയ ആശ്വാസമാകും.

നഗരസഭ ചെയ്ർമാൻ എം കൃഷ്ണദാസ് പാർക്കിങ്ങിനുള്ള വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർമാൻ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷെഫീർ ഷൈലജ സുധൻ, എ എസ് മനോജ്, ബിന്ദു അജിത് കുമാർ, എ സായിനാഥൻ, നഗരസഭ സെക്രട്ടറി ബീന എസ് കുമാർ, കൗൺസിലർമാർ, നഗരസഭാംഗങ്ങൾ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.