കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സോഷ്യൽ മീഡിയ ക്രിയേറ്റീവ്‌സിന്റെ ഭാഗമായി ഷോർട്ട് വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനും സോഷ്യൽ മീഡിയാ പോസ്റ്ററുകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നതിനുമായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. പോസ്റ്റർ നിർമ്മാണം/വീഡിയോ എഡിറ്റിംഗ് എന്നിവ ക്രിയേറ്റീവായി ചെയ്യുന്നതിൽ താൽപര്യവും സാങ്കേതിക അറിവും ഉണ്ടായിരിക്കണം. ഈ മേഖലയിൽ മൂന്ന് വർഷമെങ്കിലും പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. ആശയരൂപീകരണം, ആവശ്യമെങ്കിൽ പ്രൊപ്പോസലും സ്‌ക്രിപ്റ്റും തയ്യാറാക്കൽ തുടങ്ങിയവയാണ് നടത്തേണ്ടത്. വീഡിയോഗ്രാഫി, എഡിറ്റിംഗ്, മിക്‌സിംഗ്, ഓഡിയോ റിക്കാർഡിംഗ് തുടങ്ങിയ പ്രവർത്തനങ്ങളാണ് എഡിറ്റർമാർ /എഡിറ്റിങ് സ്ഥാപനങ്ങൾ നടത്തേണ്ടത്. ഒരു മിനുട്ട് മുതൽ അഞ്ച് മിനിട്ടുവരെ ദൈർഘ്യമുളള വീഡിയോകളാണ് തയ്യാറാക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ കാലാവധി 2023 മാർച്ച് 31 വരെയായിരിക്കും. താല്പര്യമുളള വ്യക്തികൾക്കും സ്ഥാപന ഉടമകൾക്കും 2022 ഡിസംബർ 7 ന് പകൽ 3 മണിവരെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ താല്പര്യപത്രം സമർപ്പിക്കാം.വിശദവിവരങ്ങൾക്ക് രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയുളള സമയത്തിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽസ്റ്റേഷൻ, കോഴിക്കോട്-673020 എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.ഫോൺ 0495 2370225.