തൊഴിൽസഭയുമായി കാടുകുറ്റി ഗ്രാമപഞ്ചായത്ത്

എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭ സംഘടിപ്പിച്ചു. പഞ്ചായത്തിലെ 1, 14,15,16 വാർഡുകളിലുള്ളവർക്കായി നടത്തിയ തൊഴിൽസഭയുടെ ഉദ്ഘാടനം കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസി ഫ്രാൻസിസ് നിർവഹിച്ചു. 160ലേറെ പേർ ഭാഗമായ തൊഴിൽസഭയിൽ ‘ജോലി നേടാം നാടിനൊപ്പം’ എന്ന വിഷയത്തിൽ ക്ലാസ് നടന്നു. വിവിധ വാർഡുകളിൽ ഘട്ടം ഘട്ടമായാണ് തൊഴിൽസഭ സംഘടിപ്പിക്കുന്നത്. തൊഴിൽ അന്വേഷകർക്ക് പദ്ധതികളെക്കുറിച്ച് അവബോധം നൽകുന്നതിനൊപ്പം തൊഴിൽ അന്വേഷകരെ കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പഞ്ചായത്ത് അംഗം ജാക്സൺ വർഗീസ് അധ്യക്ഷ വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാഖി സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിമൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. വ്യവസായ വകുപ്പ് പ്രതിനിധി ശ്രേയസ് കുമാർ, കൃഷി അസിസ്റ്റന്റ് ആദർശ് എന്നിവർ ക്ലാസുകൾ നയിച്ചു.