വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക്, പാഴ് വസ്തുക്കൾ ഹരിത കർമ സേന ശേഖരിക്കുന്ന പ്രവർത്തനങ്ങൾ എടവക ഗ്രാമ പഞ്ചായത്തിൽ “ഹരിത മിത്രം” സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ് വഴി ആരംഭിച്ചു.

എടവക സി.ഡി.എസ് ഓഫീസ്സിൽ നടന്ന ചടങ്ങിൽ ഒ.ആർ. കേളു എം.എൽ.എ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മുഖ്യ പ്രഭാഷണം നടത്തി.
ഹരിത സേനാ അംഗങ്ങൾ ഓരോ വീട്ടിലും പതിപ്പിച്ച ക്യു ആർ കോഡ് സ്മാർട്ട് ഫോൺ വഴി സ്കാൻ ചെയ്തായിരിക്കും പ്ലാസ്റ്റിക്ക്, പാഴ് വസ്തുക്കളുടെ ശേഖരണം നടത്തുക. ഇതു വഴി ഓരോ വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്കിന്റെ അളവ്, യൂസർ ഫീ തുക എന്നിവ കൃത്യമായി രേഖപ്പെടുത്താനും കഴിയും. പൊതുജനങ്ങൾക്കും അധികൃതർക്കും അവ പരിശോധിക്കാനും കടലാസ് രഹിത സംവിധാനത്തിലേയ്ക്ക് ഹരിത കർമ സേനയുടെ പ്രവർത്തനങ്ങളെ മാറ്റുന്നതിനും ഇതുവഴി കഴിയും. ചടങ്ങിൽ വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ്, സ്ഥിരം സമിതി അധ്യക്ഷരായ ഷിഹാബ് അയാത്ത്, ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയി, മെമ്പർമാരായ എം.പി. വത്സൻ, അഹമ്മദ് കുട്ടി ബ്രാൻ, അസി. സെക്രട്ടറി വി.സി. മനോജ്, വി.ഇ.ഒ എം.സി ഷൈജിത്ത്, സി.ഡി.എസ് ചെയർ പേഴ്സൺ പ്രിയ വീരേന്ദ്ര കുമാർ, കെ. സീനത്ത്, മർഫി ഷിജി, കെ. റംല, ഷൈവി പ്രഭാകർ, വത്സ ജോർജ് തുടങ്ങിയവർ സംസാരിച്ചു.