തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി/ചിക്കുന്‍ഗുനിയ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. ഇതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 7 ന് രാവിലെ 9.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷന്‍ ഹാളില്‍ നടത്തുന്നു. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത . എന്നാല്‍ ബിരുദം നേടിയവര്‍ ആയിരിക്കരുത്. അപേക്ഷകര്‍ 18-നും 45 ഇടയില്‍ പ്രായമുളളവര്‍ ആയിരിക്കണം.പ്രവൃത്തി പരിചയമുളളവര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ ഉളളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും, ബയോഡാറ്റയും സഹിതം ഹാജരാകണം. നിയമനം തികച്ചും താല്‍ക്കാലികമാണ്.
